ലിംഗാർഡ് ഇനി വെസ്റ്റ് ഹാമിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിംഗാർഡിനെ പ്രീമിയർ ലീഗിലെ തന്നെ മറ്റൊരു ക്ലബായ വെസ്റ്റ് ഹാം സ്വന്തമാക്കി. ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു സൈനിംഗ്. ലോൺ കഴിഞ്ഞ് വെസ്റ്റ് ഹാം ലിങാർഡിനെ വാങ്ങാനുള്ള വ്യവസ്ഥ കരാറിൽ ഇല്ല. എങ്കിലും നല്ല പ്രകടനം കാഴ്ചവെക്കുക ആണെങ്കിൽ ലിംഗാർഡ് വെസ്റ്റ് ഹാമുമായി സ്ഥിര കരാർ ഒപ്പുവെച്ചേക്കും. അവസാന കുറച്ചു കാലമായി യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന ലിംഗാർഡ് എന്തായാലും ഈ സീസണോടെ യുണൈറ്റഡ് വിടും.

വെസ്റ്റ് ഹാമിൽ ഡേവിഡ് മോയ്സിന് കീഴിൽ പഴയ ഫോമിലേക്ക് ഉയരാനാകും ലിംഗാർഡ് ശ്രമിക്കുക. അവസാന കുറേ കാലമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാച്ച് സ്ക്വാഡിൽ പോലും ലിംഗാർഡ് ഉണ്ടാകാറില്ല. 28കാരനായ താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഈ സീസണിൽ ആകെ രണ്ട് മത്സരങ്ങൾ മാത്രമെ കളിച്ചിട്ടുള്ളൂ.