ഫകുണ്ടോ പെലസ്ട്രി ഇനി ലാലിഗയിൽ

20201210 110121

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ താരം ഫകുണ്ടോ പെലസ്ട്രി ലോണിൽ പോകും. ഈ സീസൺ അവസാനം വരെ ഫകുണ്ടോയെ ലോണിൽ അയക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നത്. ലാലിഗ ക്ലബായ അലാവസിലാകും ഫകുണ്ടോ എത്തുക. കൂടുതൽ യൂറോപ്യൻ ഫുട്ബോളുമായി പരിചയപ്പെടാൻ വേണ്ടിയാണ് ഫകുണ്ടോയെ ലോണിൽ അയക്കുന്നത്.

താരം ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനായി അരങ്ങേറ്റം നടത്തിയിട്ടില്ല. എന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റിസേർവ്സ് ടീമിനായി ഗംഭീര പ്രകടനം ഇതുവരെ കാഴ്ചവെക്കാൻ ഫകുണ്ടോയ്ക്ക് ആയിരുന്നു.. 18കാരനായ താരം ഈ സീസൺ തുടക്കത്തിൽ ഉറുഗ്വേ ക്ലബായ പെനറോളിൽ നിന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.

Previous articleലിംഗാർഡ് ഇനി വെസ്റ്റ് ഹാമിൽ
Next article“ജോണി ബെയർ‌സ്റ്റോ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും”