ഫ്രഞ്ച് മിഡ്ഫീൽഡർ ലീസ് മെലോ നോർവിചിൽ

20210713 150118

ഫ്രഞ്ച് മിഡ്ഫീൽഡർ പിയറി ലീസ്-മെലോ പ്രീമിയർ ലീഗ് ക്ലബായ നോർവിചിൽ എത്തി. ഫ്രഞ്ച് ക്ലബായ ഒ‌ജി‌സി നീസിൽ‌ നിന്നുമാണ് താരം നോർ‌വിച്ച് സിറ്റിയിൽ എത്തുന്നത്. നീസിലെ വൈസ് ക്യാപ്റ്റനായിരുന്ന ലീസ്-മെലോ 2024 വരെ നീണ്ടു നിൽക്കുന്ന മൂന്ന് വർഷത്തെ കരാർ ആണ് ഒപ്പിട്ടത്‌. 28 കാരനായ സെൻട്രൽ മിഡ്ഫീൽഡർ ഫ്രഞ്ച് ലീഗിലെ വലിയ പരിചയ സമ്പത്തുമായാണ് എത്തുന്നത്.

ഡിയോൺ എഫ്‌ സി, നീസ് എന്നിവരോടൊപ്പമായി ലീസ്-മെല 150ൽ അധികം ലിഗ് 1 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യൂറോപ്പ ലീഗിലും ചാമ്പ്യൻസ് ലീഗിലും കളിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.2020/21 സീസണിൽ ലീസ്-മെലോ 16 തവണ നൈസ് ടീമിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞു. ആകെ 33 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ കളിച്ച അദ്ദേഹം അഞ്ച് ഗോളുകൾ നേടിയിരുന്നു.

Previous articleആശ്വാസ ജയം തേടി പാക്കിസ്ഥാന്‍, മൂന്നാം ഏകദിനത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്
Next articleബാല്‍ബിര്‍ണേയുടെ തകര്‍പ്പന്‍ ശതകം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 290 റൺസ് നേടി അയര്‍ലണ്ട്