ബാല്‍ബിര്‍ണേയുടെ തകര്‍പ്പന്‍ ശതകം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 290 റൺസ് നേടി അയര്‍ലണ്ട്

Irelandsouthafrica

ആന്‍ഡ്രൂ ബാല്‍ബിര്‍ണേയുടെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ 290 റൺസ് നേടി അയര്‍ലണ്ട്. മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ടിന് വേണ്ടി ഒന്നാം വിക്കറ്റിൽ പോള്‍ സ്റ്റിര്‍ലിംഗ്(27) – ബാല്‍ബിര്‍ണേ കൂട്ടുകെട്ട് 64 റൺസ് നേടി നല്ല തുടക്കമാണ് നേടിയത്.

സ്റ്റിര്‍ലിംഗിനെ കേശവ് മഹാരാജ് പുറത്താക്കിയ ശേഷം ബാല്‍ബിര്‍ണേ-ആന്‍ഡി മക്ബ്രൈന്‍(30) കൂട്ടുകെട്ട് 60 റണ്‍സ് കൂടി നേടുകയായിരുന്നു. മക്ബ്രൈന്‍ 30 റൺസ് നേടിയ മക്ബ്രൈനെ ഷംസി പുറത്താക്കുകയായിരുന്നു.

മൂന്നാം വിക്കറ്റിൽ ഹാരി ടെക്ടറുമായി ചേര്‍ന്ന് 70 റൺസ് നേടിയ ബാല്‍ബിര്‍ണേ തന്റെ ശതകം പൂര്‍ത്തിയാക്കിയെങ്കിലും അധികം വൈകാതെ കാഗിസോ റബാഡയ്ക്ക് വിക്കറ്റ് നല്‍കി പുറത്തായി. 117 പന്തിൽ നിന്ന് 102 റൺസാണ് അയര്‍ലണ്ട് നായകന്‍ സ്വന്തമാക്കിയത്.

പിന്നീട് യുവ താരം ഹാരി ടെക്ടറും ജോര്‍ജ്ജ് ഡോര്‍ക്കലും ചേര്‍ന്ന് നാലാം വിക്കറ്റിൽ 45 പന്തിൽ നിന്ന് 90 റൺസ് നേടി അയര്‍ലണ്ടിനെ മുന്നോട്ട് നീക്കുകയായിരുന്നു. 68 പന്തിൽ 79 റൺസ് നേടിയ ഹാരി ടെക്ടറും 23 പന്തിൽ 45 ജോര്‍ജ്ജ് ഡോക്റല്ലും മികച്ച സ്കോറിലേക്ക് അയര്‍ലണ്ടിനെ നയിക്കുകയായിരുന്നു.

Previous articleഫ്രഞ്ച് മിഡ്ഫീൽഡർ ലീസ് മെലോ നോർവിചിൽ
Next articleഗോൾകീപ്പർ റെമി മാത്യൂസിനെ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കി