ആശ്വാസ ജയം തേടി പാക്കിസ്ഥാന്‍, മൂന്നാം ഏകദിനത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്

England

ഇംഗ്ലണ്ടിന്റെ രണ്ടാം നിരയ്ക്ക് മുന്നിൽ ചൂളിപ്പോയ പാക്കിസ്ഥാന് ആശ്വാസ ജയം നേടുവാനുള്ള അവസാന അവസരം. ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പാക്കിസ്ഥാനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

മത്സരത്തിൽ ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്. സര്‍ക്കാരിന്റെ പരീക്ഷണത്തിന്റെ ഭാഗമായി 19000 കാണികള്‍ക്ക് ഇന്നത്തെ മത്സരത്തിൽ അനുവദിക്കുന്നുണ്ട്.

പാക്കിസ്ഥാന്‍ : Imam-ul-Haq, Fakhar Zaman, Babar Azam(c), Mohammad Rizwan(w), Saud Shakeel, Sohaib Maqsood, Shadab Khan, Faheem Ashraf, Hasan Ali, Shaheen Afridi, Haris Rauf

ഇംഗ്ലണ്ട് : Philip Salt, Dawid Malan, Zak Crawley, James Vince, Ben Stokes(c), John Simpson(w), Lewis Gregory, Craig Overton, Brydon Carse, Saqib Mahmood, Matthew Parkinson

Previous articleഅതിഗംഭീര ജേഴ്സിയുമായി ഇന്റർ മിലാൻ
Next articleഫ്രഞ്ച് മിഡ്ഫീൽഡർ ലീസ് മെലോ നോർവിചിൽ