ലിയോണിന്റെ യുവ റൈറ്റ് ബാക്ക് പിയെറെ കലുലുവിനെ എ സി മിലാൻ സ്വന്തമാക്കും എന്ന് ഉറപ്പായി. താരം കരാർ ഒപ്പുവെക്കാൻ വേണ്ടി മിലാനിൽ എത്തിയിരിക്കുകയാണ്. കലുലുവും എ സി മിലാനുമായി കരാർ ധാരണയിൽ എത്തിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫ്രീ ഏജന്റായ താരം അഞ്ചു വർഷത്തെ കരാർ ആകും എ സി മിലാനുമായി ഒപ്പുവെക്കുക.
20കാരനായ താരം വലിയ താരമായി മാറും എന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. കലുലു ലിയോണ് വേണ്ടി ഇതുവരെ സീനിയർ അരങ്ങേറ്റം നടത്തിയിട്ടില്ല. ഈ സീസണിൽ ലിയോണിന്റെ യുവ ടീമിന്റെ ക്യാപ്റ്റനായിരുന്നു. യുവേഫ യൂത്ത് ലീഗിൽ ഉൾപ്പെടെ കലുലു ആണ് ലിയോണിനെ നയിച്ചത്. റൈറ്റ് ബാക്കാണെങ്കിൽ ഡിഫൻസിൽ എവിടെയും കളിക്കാനുള്ള കഴിവ് ഉണ്ട്. ലിയോണിന്റെയും സെവിയയുടെയും കരാർ നിഷേധിച്ചാണ് താരം ഇറ്റലിയിലേക്ക് വരുന്നത്.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



