ജനുവരി ആയതോടെ ഫിഫയുടെ ട്രാൻഫസ്ർ ജാലകം തുറന്നു. ക്ലബുകൾക്ക് താരങ്ങളെ വിൽക്കാനും വാങ്ങാനുമായി ഇനി ഒരുമാസക്കാലം ഉണ്ട്. യൂറോപ്യൻ ലീഗുകളിലാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുക. ഇംഗ്ലണ്ടിൽ ട്രാൻസ്ഫർ ബാൻ പിൻവലിക്കപ്പെട്ട ചെൽസി വൻ താരങ്ങളെ എത്തിക്കും എന്ന് സൂചനകൾ ഉണ്ട്. സ്ട്രൈക്കർമാരും മധ്യനിര താരങ്ങളും ഇല്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡും ജനുവരിയിൽ സൈനിംഗ് നടത്തിയേക്കാം.
ജർമ്മനിയിൽ ഇതിനകം തന്നെ ഹാലാൻഡിനെ ടീമിൽ എത്തിച്ചു കൊണ്ട് ഡോർട്മുണ്ട് ട്രാംസ്ഗർ വിൻഡോയ്ക്ക് ഗംഭീര തുടക്കം തന്നെ നൽകി. ഇറ്റലിയിൽ എ സി മിലാൻ സ്ലാട്ടാനെ ടീമിൽ എത്തിച്ചതാണ് ഇതുവരെയുള്ള ഏറ്റവും വലിയ വാർത്ത. യുവന്റസും ഇന്റർ മിലാനും ഒക്കെ പല ട്രാൻസ്ഫറുകളും അണിയറയിൽ ഒരുക്കുണ്ട്. സ്പാനിഷ് വമ്പന്മാരായ ബാഴ്സയും റയലും പുതിയ താരങ്ങളെ ജനുവരിയിൽ ടീമിൽ എത്തിക്കാൻ സാധ്യതയില്ല. എന്നാൽ ചില താരങ്ങളെ ഇരു ക്ലബുകളും വിൽക്കാൻ ഒരുങ്ങുന്നുണ്ട്. ജനുവരി അവസാനം വരെയാണ് ട്രാൻസ്ഫർ ജാലകം തുറന്നിരിക്കുക.