അണ്ടർ 19 ലോകകപ്പിൽ നിന്ന് നസീം ഷായെ പിൻവലിച്ച് പാകിസ്ഥാൻ

അണ്ടർ 19 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിൽ നിന്ന് യുവ ഫാസ്റ്റ് ബൗളർ നസീം ഷാഷായെ പിൻവലിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. 16 കാരനായ നസീം ഷാ ഓസ്‌ട്രേലിക്കെതിരായ  പരമ്പരയിൽ പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം നടത്തിയിരുന്നു.

നസീം ഷാഷായുടെ പകരക്കാരനായി മുഹമ്മദ് വാസിം ജൂനിയറിനെ പാകിസ്ഥാൻ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. വളർന്ന് വരുന്ന താരങ്ങൾക്ക് അവസരം നൽകാൻ വേണ്ടിയാണ് അണ്ടർ 19 ടൂർണമെന്റെന്നും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ കഴിവ് തെളിയിച്ച നസീം ഷാക്ക് പകരം. മറ്റൊരു താരത്തെ ടീമിൽ എത്തിച്ചതെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് തലവൻ വാസിം ഷാ പറഞ്ഞു. ഇതുകൊണ്ട് കഴിവ് തെളിയിക്കാൻ മറ്റു ഒരു താരത്തിന് അവസരം ലഭിക്കുമെന്നും വാസിം ഖാൻ പറഞ്ഞു.

നസീം ഷാ പാകിസ്ഥാൻ സീനിയർ ടീമിനൊപ്പം കളിക്കുമെന്നും വഖാർ യൂനിസിന് കീഴിൽ ബംഗ്ളദേശ് പരമ്പരക്ക് തയ്യാറെടുക്കുകയാണെന്നും വാസിം ഖാൻ പറഞ്ഞു.

Previous article“ബാഴ്സലോണയിൽ കളിച്ചെന്ന് വെച്ച് റയൽ വിളിച്ചാൽ പോകാതിരിക്കില്ല”
Next articleട്രാൻസ്ഫർ വിൻഡോ തുറന്നു, വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി ക്ലബുകൾ