മൂന്ന് ഇന്ത്യൻ യുവതാരങ്ങളെ സ്വന്തമാക്കി ചെന്നൈയിൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ മൂന്ന് യുവതാരങ്ങളെ ഐ എസ് എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി സൈൻ ചെയ്തു. നിലവിൽ ഇന്ത്യൻ അണ്ടർ 19 താരങ്ങളായ റഹീം അലി, അഭിജിത് സർകാർ, ദീപക് താംഗ്രി എന്നിവരെയാണ് ചെന്നൈയിൻ സൈൻ ചെയ്തിരിക്കുന്നത്. മൂന്ന് വർഷത്തേക്കാണ് മൂന്ന് താരങ്ങളെയും ചെന്നൈ സൈൻ ചെയ്തത്. ഈ സീസണിൽ മൂന്ന് താരങ്ങളെയും ഇന്ത്യൻ ആരോസിൽ ലോണിൽ കളിപ്പിക്കും.

വെസ്റ്റ് ബംഗാൾ സ്വദേശിയായ റഹീം അലി സെന്റർ ഫോർവേഡാണ്. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയില്ലൂടെ വളർന്നു വന്ന താരമാണ്. ഇന്ത്യക്കായു അണ്ടർ 17 ലോകകപ്പിൽ കളിച്ചിട്ടുണ്ട്. വെസ്റ്റ് ബംഗാളിൽ നിന്ന് തന്നെയാണ് അഭിജിതും വരുന്നത്. റഹീം അലിയെ പോലെ എ ഐ എഫ് എഫ് അക്കാദമിയിലൂടെയാണ് വളർന്നത്. അറ്റാക്കിംഗ് മിഡ്ഫീൽഡറായാണ് കളിക്കാറുള്ളത്.

ദീപക് മോഹം ബഗാം അക്കാദമിയിലും ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിലൂടെയുമാണ് വളർന്നത്. പഞ്ചാവ് സ്വദേശിയാണ്. ഡിഫൻസീവ് മിഡായും സെന്റർ ബാക്കായും കളിക്കും. സ്പെയിനിൽ നടന്ന കോടിഫ് കപ്പിൽ അർജന്റീനക്കെതിരെ ദീപക് ഗോൾ നേടിയിരുന്നു.