യുവ ഫോർവേഡിനെ സ്വന്തമാക്കി മോഹൻ ബഗാൻ

ഗോകുലം കേരള എഫ് സിയുടെ അറ്റാക്കിങ് നിരയിലൽ കഴിഞ്ഞ തവണ ഉണ്ടായിരുന്ന യുവ മണിപ്പൂർ താരം ഇമ്രാൻ ഖാനെ മോഹൻ ബഗാൻ സ്വന്തമാക്കി. എഫ് സി ഗോവയുടെ താരമായിരുന്ന ഇമ്രാൻ ഖാൻ ലോൺ അടിസ്ഥാനത്തിൽ ആയിരുഞ്ഞ് കഴിഞ്ഞ സീസണിൽ ഗോകുലത്തിനായി കളിച്ചത്.

രണ്ട് സീസണായി ഇമ്രാൻ ഖാൻ ഗോവയിൽ ഉണ്ട് എങ്കിലും ഇതുവരെ സീനിയർ ടീമിനായോ ഐ എസ് എല്ലിലോ കളിക്കാൻ താരത്തിന് ആയിരുന്നില്ല. അതാണ് കൂടുതൽ അവസരങ്ങൾ തേടി ക്ലബ് വിടാൻ താരം തീരുമാനമെടുത്തത്. 22 കാരനായ ഇമ്രാൻ വിങ്ങറായും സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരമാണ്. മുമ്പ് ഫതേഹ് ഹൈദരബാദിനായും മണിപ്പൂർ സന്തോഷ് ട്രോഫി ടീമിനായും ഇമ്രാൻ കളിച്ചിട്ടുണ്ട്.

Previous article“റൊണാൾഡോയെ പരിശീലിപ്പിക്കാൻ ആവുന്നത് കരിയറിലെ പുതിയ ചുവട്” – സാരി
Next articleഹിഗ്വയിൻ യുവന്റസിൽ തുടരും എന്ന സൂചന നൽകി സാരി