“റൊണാൾഡോയെ പരിശീലിപ്പിക്കാൻ ആവുന്നത് കരിയറിലെ പുതിയ ചുവട്” – സാരി

യുവന്റസിന്റെ പരിശീലകനായി ചുമതലയേറ്റ സാരി ആദ്യമായി മാധ്യമങ്ങളെ കണ്ടു. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന വലിയ താരത്തെ പരിശീലിപ്പിക്കാൻ ആകുന്നത് തന്റെ കരിയറിലെ പുതിയ ചുവടാണെന്ന് സാരി പറഞ്ഞു. ചെൽസിയിൽ താൻ വലിയ കരുത്തരായ താരങ്ങളെ ഒക്കെ പരിശീലിപ്പിച്ചിട്ടുണ്ട്. പക്ഷെ റൊണാൾഡോ ഒരു ചുവട് മേലെ ആണെന്ന് സാരി പറഞ്ഞു.

റൊണാൾഡോ ലോകത്തെ മികച്ച താരമാണ്. റൊണാൾഡോയ്ക്ക് പുതിയ റെക്കോർഡുകൾ തകർക്കാൻ തനിക്ക് സഹായിക്കാൻ ആകും എന്നാണ് പ്രതീക്ഷ എന്നും സാരി പറഞ്ഞു. യുവന്റസ് ഇറ്റലിയിലെ വലിയ ക്ലബാണെന്നും. യുവന്റസിന്റെ ക്ഷണം തനിക്ക് നിരസിക്കാൻ ആകുമായിരുന്നില്ല എന്നും സാരി പറഞ്ഞു.

Previous articleടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, പരിക്ക് മാറി സ്റ്റോയിനിസ് ടീമില്‍
Next articleയുവ ഫോർവേഡിനെ സ്വന്തമാക്കി മോഹൻ ബഗാൻ