ഹാരി കെയ്നെ വിൽക്കാൻ സ്പർസിന് ഒരു പദ്ധതിയുമില്ല

Newsroom

Picsart 23 03 15 15 39 53 734
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിക്കുന്ന ഹാരി കെയ്നെ വിൽക്കാൻ സ്പർസ് തയ്യാറാവില്ല സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. താരത്തിന് പുതിയ കരാർ നൽകാനുള്ള ശ്രമം സ്പർസ് തുടർന്ന് കൊണ്ടേയിരിക്കും എന്നും റിപ്പോട്ടിൽ പറയുന്നു‌. ഒരു സ്ട്രൈക്കറെ തേടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യം കെയ്ൻ ആണെന്നാണ് സൂചന. കെയ്നിനെ സ്വന്തമാക്കാൻ ആകുന്നില്ല എങ്കിൽ യുണൈറ്റഡ് നാപോളി താരം ഒസിമനെ സ്വന്തമാക്കാൻ ശ്രമിക്കും.

സ്പർസ് 23 03 15 15 40 04 989

സ്പർസ് ചെയർമാൻ ഡാനിയൽ ലെവി കെയ്‌ൻ ക്ലബ് വിടാൻ നേരത്തെ ശ്രമിച്ചപ്പോളും അനുവദിച്ചിരുന്നില്ല. സ്പർസിന്റെ എക്കാലത്തെയും ടോപ് സ്കോറർ ആയി മാറിയ കെയ്ൻ പക്ഷെ സ്പർസിനൊപ്പം ഇതുവരെ ഒരു കിരീടം പോലും നേടിയിട്ടില്ല. അതാൺ ഇംഗ്ലണ്ട് ഇന്റർനാഷണൽ ക്ലബ് വിടാൻ ആലോചിക്കുന്നത്‌. എന്നാൽ നോർത്ത് ലണ്ടൻ ക്ലബിക് ഒരു പുതിയ കരാർ ഒപ്പിടാൻ വിസമ്മതിച്ചാലും കെയ്നിന്റെ വിൽപ്പന അനുവദിക്കാൻ ലെവിക്ക് പദ്ധതിയില്ല.