ഗേർസൺ വിയേര എ ടി കെ കൊൽക്കത്ത വിട്ടു

- Advertisement -

എ ടി കെ കൊൽക്കത്തയുടെ ബ്രസീലിയൻ ഡിഫൻഡർ ഗേർസൺ വിയേര ക്ലബ് വിട്ടു. താരം കൊൽക്കത്തയിൽ കളിക്കും. താൻസിയൻ ക്ലബായ സിമ്പ താൻസിയയിലേക്കാണ് വിയേര പോയത്. നിലവിലെ താൻസാനിയൻ ചാമ്പ്യൻസാണ് സിമ്പ. കഴിഞ്ഞ സീസണിലായിരുന്നു ഗേർസൺ എ ടി കെ കൊൽക്കത്തയിൽ എത്തിയത്.

അവസാന സീസണിൽ എ ടി കെ കൊൽക്കത്തയ്ക്ലായി 18 മത്സരങ്ങൾ ഗേർസൺ കളിച്ചിട്ടുണ്ട്. ഡിഫൻസിൽ ആണെങ്കിലും ഒരു ഗോളുൻ താരം നേടി. അതിനു മുമ്പുള്ള രണ്ട് സീസണുകളിലായി മുംബൈക്ക് വേണ്ടി 30ൽ അധികം മത്സരങ്ങളിളും കളിച്ച താരമാണ് ഗേർസൺ. ബ്രസീലിനെ അണ്ടർ 15, അണ്ടർ 17 തലത്തിൽ പ്രതിനിധീകരിച്ചിട്ടുള്ള താരം കൂടിയാണ് ഗേർസൺ. മുമ്പ് റെഡ് ബുൾ ബ്രസീൽ പോലുള്ള മികച്ച ക്ലബിന്റെ ഭാഗമായിട്ടുമുണ്ട് താരം.

Advertisement