വാര്‍ണര്‍ പഴയ വാര്‍ണര്‍ അല്ല, അതിനൊരു കാരണമുണ്ട്

- Advertisement -

ഡേവിഡ് വാര്‍ണര്‍ പഴയ ഡേവിഡ് വാര്‍ണര്‍ അല്ലായെന്നുള്ള അഭിപ്രായങ്ങള്‍ കാണികളും ക്രിക്കറ്റ് ലോകവവും പങ്കുവയ്ക്കുമ്പോള്‍ അതിന് പിന്നിലെ കാരണം വ്യക്തമാക്കി ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. വാര്‍ണര്‍ പഴയ പോലെ അടിച്ച് തകര്‍ക്കുന്നില്ലെന്ന് പറയുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ഈ ടൂര്‍ണ്ണമെന്റിലെ പല പിച്ചുകളിലും ബൗളിംഗിനു വേണ്ടത്ര ബഹുമാനം കൊടുക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് ചെയ്യുകയാണ് പ്രധാനം, അത് ചെയ്തതിനാലാണ് തന്റെ പതിവ് ശൈലിയില്‍ അല്ലെങ്കിലും ടൂര്‍ണ്ണമെന്റിലെ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമായി വാര്‍ണര്‍ മാറിയതെന്ന് എന്നും ആരോണ്‍ ഫിഞ്ച് പറഞ്ഞു.

ഇന്നലെ തന്റെ മികച്ച ഇന്നിംഗ്സിലേക്കായിരുന്നു വാര്‍ണര്‍ നീങ്ങിയത്, എന്നാല്‍ അപ്രതീക്ഷിതമെന്ന പോലെ താരം പുറത്തായി. ഏകദിന ക്രിക്കറ്റില്‍ ഇത് സര്‍വ്വ സാധാരണമാണ്. ഓസ്ട്രേലിയ അഞ്ച് ഏകദിന ലോകകപ്പ് വിജയിച്ച ടീമാണ്, അതിനാല്‍ തന്നെ ഇത്തവണയും അത് സാധിക്കുമെന്ന ആത്മവിശ്വാസം ടീമിനുണ്ട്, സ്ഥിരതയാര്‍ന്ന ക്രിക്കറ്റ് കളിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഫിഞ്ച് പറഞ്ഞു.

Advertisement