ആഴ്സണലിന്റെ ടൊറേര മിലാനിലേക്ക് അടുക്കുന്നു

- Advertisement -

ആഴ്സണൽ യുവതാരം ലൂകാസ് ടൊറേര എ സി മിലാനിലേക്ക് എന്ന അഭ്യൂഗങ്ങൾ ശക്തമാകുന്നു. മിലാനും ആഴ്സണലുമായി ഇതു സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. ഇംഗ്ലണ്ടിൽ സന്തോഷം ഇല്ലായെന്നും ഇറ്റലിയിൽ ആയിരുന്നു തനിക്ക് കൂടുതൽ സന്തോഷം ലഭിച്ചിരുന്നത് എന്നു ടൊറേര പറഞ്ഞിരുന്നു.

താരത്തിനെ ആദ്യം ലോണിൽ സ്വന്തമാക്കാനാണ് എ സി മിലാൻ ശ്രമിക്കുന്നത്. രണ്ട് വർഷം ലോണടിസ്ഥാനത്തിൽ കളിപ്പിച്ച ശേഷം മുപ്പത് മില്യൺ നൽകി ടൊറേരയെ സ്വന്തമാക്കാൻ ആണ് മിലാന്റെ ലക്ഷ്യം. കരാർ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറ്റാലിയൻ ക്ലബായ സാമ്പ്ഡോറിയയിൽ നിന്നായിരുന്നു ടൊറേര ഇംഗ്ലണ്ടിൽ എത്തിയത്.

ഭാഷ അറിയാത്തതാണ് ഇംഗ്ലണ്ടിലെ തന്റെ പ്രധാന പ്രശ്നം എന്നാണ് ടൊറേര പറയുന്നത്. ടീമംഗങ്ങളോട് പോലും തനിക്ക് ഭാഷയില്ലാത്തതിനാൽ സംസാരിക്കാൻ ആകില്ല എന്നു പറഞ്ഞ താരം ഇറ്റലിയിലേക്ക് പോകാൻ ആവുമെന്ന പ്രതീക്ഷയിലാണ്.

Advertisement