ബാഴ്സലോണ യുവതാരം ഫെറാൻ ജുഗ്ല ക്ലബ് വിടുന്നു

ബാഴ്സലോണയുടെ യുവ ഫോർവേഡ് ഫെറാൻ ജുഗ്ല ക്ലബ് വിടും. ബെൽജിയം ക്ലബായ ക്ലബ് ബ്രൂജെ ആണ് ജുഗ്ലയെ സ്വന്തമാക്കുന്നത്. 23കാരനായ താരത്തെ സ്വന്തമാക്കാനായി ബ്രൂജെ 6 മില്യൺ യൂറോയോളമാണ് ബാഴ്സലോണക്ക് നൽകുന്നത്. താരം ബാഴ്സലോണയ്ക്ക് ഒപ്പം അവസാന രണ്ട് വർഷമായി ഉണ്ടായിരുന്നു എങ്കിലും സീനിയർ ടീമിൽ അവസരം ലഭിച്ചിരുന്നില്ല.

ബാഴ്സലോണയുടെ വൈരികളായ എസ്പാൻയോളിന്റെ യുവ ടീമുകൾക്കായും വലൻസിയയുടെ യുവടീമുകൾക്ക് ആയുൻ ജുഗ്ല മുമ്പ് കളിച്ചിട്ടുണ്ട്. ബാഴ്സലോണ ബി ടീമിനായി 32 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ നേടാൻ ജുഗ്ലക്ക് ആയിരുന്നു‌. ബാഴ്സ സീനിയർ ടീമിനായി 8 മത്സരങ്ങൾ മാത്രമേ കളിക്കാൻ ആയുള്ളൂ. ബാഴ്സലോണ തനിക്ക് സീനിയർ ടീമിൽ അവസരം തരാത്തതിൽ ജുഗ്ല നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.