മാനെയെ സ്വന്തമാക്കാനായുള്ള ശ്രമങ്ങൾ ബയേൺ തുടരുന്നു, ട്രാൻസ്ഫർ തുകയിൽ ധാരണ ആയില്ല

സാഡിയോ മാനെയെ സ്വന്തമാക്കാനുള്ള ബയേൺ മ്യൂണിക്കിന്റെ ശ്രമങ്ങൾ തുടരുന്നു. ലിവർപൂൾ വിടും എന്ന് ഉറപ്പിച്ച മാനെ ബയേണിലേക്ക് പോകാൻ തന്നെ ആണ് ആഗ്രഹിക്കുന്നത്. അവിടെ ലെവൻഡൊസ്കിക്ക് പകരക്കാരൻ ആകാൻ ആണ് മാനെ ആഗ്രഹിക്കുന്നത്. 25 മില്യന്റെ ഓഫർ ബയേൺ ലിവർപൂളിന് മുന്നിൽ വെച്ചു എങ്കിലും ആ ഓഫർ ലിവർപൂൾ അംഗീകരിച്ചില്ല എന്നാണ് റിപ്പോർട്ട്.

2016 മുതൽ ലിവർപൂളിന്റെ താരമാണ് മാനെ. സല കഴിഞ്ഞാൽ ലിവർപൂളിന്റെ അറ്റാക്കിലെ ഏറ്റവും പ്രധാന താരമായിരുന്നു മാനെ. സതാമ്പ്ടണിൽ നിന്നായിരുന്നു അദ്ദേഹം ലിവർപൂളിൽ എത്തിയത്. മാനെ ബയേണുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. ഇനി രണ്ട് ക്ലബുകളും തമ്മിൽ ധാരണയിൽ എത്തിയാൽ ഈ ട്രാൻസ്ഫർ നടക്കും.