സിദാൻ പണി തുടങ്ങി, കോടികൾ കൊടുത്ത് ബ്രസീലിയൻ ഡിഫൻഡറെ സ്വന്തമാക്കി റയൽ

സിനദിൻ സിദാൻ റയൽ മാഡ്രിഡിൽ എത്തിയതിന്റെ മാറ്റങ്ങൾ മാഡ്രിഡിൽ കണ്ടു തുടങ്ങി. സിദാൻ ദിവസങ്ങൾക്ക് ഉള്ളിൽ റയൽ മാഡ്രിഡ് തങ്ങളുടെ ആദ്യ സൈനിംഗ് പൂർത്തിയാക്കി. ബ്രസീലിയൻ ഡിഫൻഡറായ എഡർ മിലിറ്റാവോ ആണ് റയലുമായി കരാർ ഒപ്പിട്ടത്. ഇപ്പോൾ പോർച്ചുഗീസ് ക്ലബായ പോർട്ടോയുടെ താരമാണ് എഡർ. ഈ സീസൺ അവസാനത്തിൽ ആകും എഡർ റയലിനൊപ്പം ചേരുക.

50 മില്യൺ തുകയ്ക്കാണ് എഡറിനെ റയൽ സ്വന്തമാക്കിയിരിക്കുന്നത്. 6 വർഷത്തെ കരാർ താരം ഒപ്പുവെച്ചു. 50 മില്യണിൽ നിന്ന് 7.5 മില്യൺ എഡറിന്റെ മുൻ ക്ലബായ സാവോ പോളോയ്ക്ക് ആണ് ലഭിക്കുക.സാവോ പോളോയിലൂടെ വളർന്നു വന്ന താരം 2018ൽ ആയിരുന്നു പോർട്ടോയിൽ എത്തിയത്. സെന്റർ ബാക്ക് ആണെങ്കിലും റൈറ്റ് ബാക്ക്, ഡിഫൻസീവ് മിഡ്ഫീൽഡർ എന്നീ പൊസിഷനിലും കളിക്കാൻ ഈ 21കാരനാകും.

ബ്രസീൽ രാജ്യാന്തര ടീമിനു വേണ്ടിയും എഡർ ഇതിനകം കളിച്ചിട്ടുണ്ട്