ഡെംബലെയ്ക്ക് പരിക്ക്, ഒരു മാസത്തോളം കളിക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ താരം ഒസ്മാൻ ഡെംബലെയ്ക്ക് വീണ്ടും പരിക്ക്. കഴിഞ്ഞ ദിവസം ലിയോണ് എതിരായ മത്സരത്തിലാണ് ഡെംബലെയ്ക്ക് പരിക്കേറ്റത്. നേരത്തെ പരിക്ക് ഉള്ളതിനാൽ ഇന്നലെ ഡെംബലെ കളിക്കുമെന്ന് ഉറപ്പില്ല എന്ന് ബാഴ്സലോണ അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ സബ്ബായി കളത്തിൽ എത്തുകയും ഒരു ഗോൾ അടിക്കുകയും ചെയ്തു.

ഗോൾ അടിക്കുന്നതിനിടെയാണ് ഡെംബലെയ്ക്ക് ഹാംസ്ട്രിങിന് പരിക്കേറ്റത്. ഒരു മാസത്തോളം ഈ പരിക്ക് കാരണം ഡെംബലെ പുറത്ത് ഇരിക്കേണ്ടി വരും. അടുത്ത് ആഴ്ച നടക്കുന്ന രാജ്യാന്ത്ര മത്സരങ്ങളും ഒപ്പം ബാഴ്സലോണയുടെ അടുത്ത നാലു മത്സരങ്ങളും ഡെംബലെയ്ക്ക് നഷ്ടമാകും. റയൽ ബെറ്റിസ്, എസ്പാൻയോൾ, വിയാറയൽ, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകൾക്ക് എതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരങ്ങൾ.