ഡിബാലക്ക് ഇന്റർ മിലാൻ നാലു വർഷത്തെ കരാർ ഓഫർ ചെയ്തു

Img 20220609 013122

യുവന്റസ് വിട്ട പൗലോ ഡിബാല ഇന്റർ മിലാനിലേക്ക് അടുക്കുന്നു. ഇന്നലെ ഇന്റർ മിലാനും ഡിബാലയുമായി നടത്തിയ ചർച്ചകൾ പോസിറ്റീവ് ആണെന്ന് ഇന്ററുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചർച്ചകൾക്ക് ശേഷം ഡിബാലക്ക് 4 വർഷത്തെ കരാർ ഇന്റർ മിലാൻ ഡിബാലക്ക് മുന്നിൽ വെച്ചിട്ടുണ്ട്. 7 മില്യൺ യൂറോ വേതനമായും ഇന്റർ മിലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

അർജന്റീന താരത്തിന്റെ യുവന്റസിലെ കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റാണ്. യൂറോപ്പിലെ നിരവധി ക്ലബ്ബുകൾ ഡിബാലക്ക് വേണ്ടി രംഗത്ത് വന്നു എങ്കിലും ഇറ്റലിയിൽ തന്നെ തുടരാനാണ് താരം ആഗ്രഹിക്കുന്നത്‌. ഡിബാല തന്നെയാണ് ഇന്റർ മിലാന്റെ ഈ സീസണിലെ പ്രധാന ട്രാൻസ്ഫർ ടാർഗറ്റ്. ഇന്റർ മിലാന്റെ പ്രധാന താരമായി ഡിബാല ഈ നീക്കത്തോടെ മാറുകയും ചെയ്യും.

Previous articleമൊറാട്ടയെ ടീമിൽ നിലനിർത്താൻ യുവന്റസ് അത്ലറ്റിക്കോ മാഡ്രിഡുമായി ചർച്ച നടത്തുന്നു
Next articleമുൻ മുംബൈ സിറ്റി പരിശീലകൻ ഈസ്റ്റ് ബംഗാളിൽ എത്താൻ സാധ്യത