മുൻ മുംബൈ സിറ്റി പരിശീലകൻ ഈസ്റ്റ് ബംഗാളിൽ എത്താൻ സാധ്യത

പുതിയ പരിശീലകനെ തേടുന്ന ഈസ്റ്റ് ബംഗാൾ മുൻ മുംബൈ സിറ്റി പരിശീലകനായ ജോർഗെ കോസ്റ്റയിൽ എത്താം സാധ്യത. കോസ്റ്റയും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ് എന്ന് സൂചനകൾ ഉണ്ട്. ബംഗാൾ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

2019/20 സീസൺ അവസാനം ആയിരുന്നു മുംബൈ സിറ്റി ജോർഗെ കോസ്റ്റയെ പുറത്താക്കിയത്. മുംബൈ സിറ്റിയെ ആദ്യ സീസണിൽ സെമി ഫൈനൽ വരെ എത്തിച്ച അദ്ദേഹത്തിന് രണ്ടാം സീസണിൽ ആ മികവ് തുടരാൻ ആകാത്തതോടെ പുറത്താവുജ ആയിരുന്നു.

മുമ്പ് മൗറീനോക്ക് കീഴിൽ പോർട്ടോയ്ക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയിട്ടുണ്ട് ജോർഗെ കോസ്റ്റ. 15 വർഷത്തോളം പോർട്ടോ ജേഴ്സി അണിഞ്ഞു കളിച്ച താരം ആയിരുന്നു കോസ്റ്റ. 2004ൽ പോർട്ടോ അത്ഭുത കുതിപ്പിലൂടെ ചാമ്പ്യൻസ് ലീഗ് നേടുമ്പോൾ അദ്ദേഹമായിരുന്നു ക്ലബ് ക്യാപ്റ്റൻ. .

പോർച്ചുഗലിനായി അമ്പതിൽ അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള താരം കൂടിയാണ് കോസ്റ്റ. അവസാനമായി ടുണീഷ്യയിലാണ് അദ്ദേഹം പ്രവർത്തിച്ചത്.