മൊറാട്ടയെ ടീമിൽ നിലനിർത്താൻ യുവന്റസ് അത്ലറ്റിക്കോ മാഡ്രിഡുമായി ചർച്ച നടത്തുന്നു

സ്പാനിഷ് സ്ട്രൈക്കർ അൽ‌വാരോ മൊറാറ്റ യുവന്റസിൽ തുടരാൻ സാധ്യത. അവസാന രണ്ട് സീസണുകളിൽ ലോണിൽ യുവന്റസിൽ കളിച്ച താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാനാണ് യുവന്റസ് ശ്രമിക്കുന്നത്. എന്നാൽ ബൈ ക്ലോസ് ആയ 35 മില്യൺ യൂറോ നൽകാൻ യുവന്റസ് ഒരുക്കമല്ല. ഇപ്പോൾ ട്രാൻസ്ഫർ തുക കുറക്കാനാണ് യുവന്റസ് ശ്രമിക്കുന്നത്.

യുവന്റസിനായി ഇതുവരെ 150ൽ അധികം മത്സരങ്ങൾ കളിച്ച മൊറാട്ട 60ൽ അധികം ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്. 2 തവണയായി നാലു സീസണുകൾ മൊറാട്ട യുവന്റസിൽ കളിച്ചു കഴിഞ്ഞു. നാലു സീസണുകളും ലോണിൽ ആയിരുന്നു. ആദ്യം 2014 മുതൽ 2016 വരെ യുവന്റസിനൊപ്പം ഉണ്ടായിരുന്ന മൊറാട്ട അതിനു ശേഷം കഴിഞ്ഞ 2020 തുടക്കത്തിലാണ് ലോണിൽ ടൂറിനിലേക്ക് മടങ്ങി എത്തിയത്.  അലെഗ്രിയും മൊറാട്ടയെ നിലനിർത്താൻ ആണ് യുവന്റസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.