മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡാർമിയൻ ഇനി ഇന്ററിൽ

20201001 225320
- Advertisement -

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ആവുകയാണ് ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിൽ. പുതുതായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡാർമിയൻ ആണ് ഇന്റർ മിലാനിൽ എത്തിയിരിക്കുന്നത്. ഇപ്പോൾ അലക്സിസ് സാഞ്ചസ്, ലുകാകു, ആഷ്ലി യങ് എന്നീ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഇന്റർ മിലാനിൽ ഉണ്ട്. ഫുൾബാക്കായ ഡാർമിയൻ ഇപ്പൊൾ പാർമയിൽ നിന്നാണ് ഇന്റർ മിലാനിൽ എത്തിയിരിക്കുന്നത്.

2.5 മില്യൺ ആണ് ട്രാൻസ്ഫർ തുക. ഡാാർമിയൻ രണ്ട് വർഷത്തെ കരാർ ആകും ഇന്ററിൽ ഒപ്പുവെക്കുക. കഴിഞ്ഞ സീസണിൽ ആയിരുന്നു ഡാർമിയനെ പാർമ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 60 മത്സരങ്ങളിൽ മാത്രമേ ഡാർമിയൻ കളിച്ചിട്ടുള്ളൂ. മുമ്പ് ടൊറീനോയിൽ നിന്നായിരുന്നു ഡാർമിയൻ മാഞ്ചസ്റ്ററിലേക്ക് എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്ന സമയത്ത് ഇറ്റാലിയൻ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു ഡാർമിയൻ. യുണൈറ്റഡിൽ അവസരം കിട്ടാതെ ആയതോടെ താരം ഇറ്റാലിയൻ ടീമിൽ നിന്നും പുറത്തായി. ഇന്ററിൽ എത്തുന്നതോടെ വീണ്ടും ഫോമിലേക്ക് എത്താമെന്ന പ്രതീക്ഷയിലാ‌ണ് ഡാർമിയൻ.

Advertisement