മാഞ്ചസ്റ്റർ സിറ്റിയുടെ യുവ വിങ്ങറെ യുവന്റസ് സ്വന്തമാക്കി

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ വിങ്ങറായ ഫെലിക്സ് കൊരേയയെ യുവന്റസ് സ്വന്തമാക്കി. 19കാരനായ താരം ഇന്ന് ടൂറിനിൽ എത്തി മെഡിക്കൽ പൂർത്തിയാക്കി. പോർച്ചുഗീസ് താരമായ ഫെലിക്സ് വലിയ ഭാവി പ്രവചിക്കപ്പെടുന്ന താരമാണ്. ഫെലിക്സിന് പകരമായി യുവന്റസിന്റെ അണ്ടർ 23 താരം പാബ്ലോ മൊറേനോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകും.

കഴിഞ്ഞ സീസണിൽ സിറ്റിയിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ എ സെഡ് ആൽക്മാറിൽ കളിക്കുകയായിരുന്നു ഫെലിക്സ്‌. അവിടെ 23 മത്സരങ്ങൾ കളിച്ച താരം മൂന്ന് ഗോളുകളും നാല് അസിസ്റ്റും ഈ സീസണിൽ സ്വന്തമാക്കി. യുവന്റസിൽ എത്തിയാൽ ആദ്യ സീസണിൽ ഫെലിക്സിനെ യുവന്റസ് അണ്ടർ 23 ടീമിൽ കളിപ്പിക്കാനാണ് ക്ലബ് ആലോചിക്കുന്നത്.

Advertisement