ഓസ്ട്രേലിയ – ഇന്ത്യ ബോക്സിങ് ഡേ ടെസ്റ്റ് കാണികൾ ഇല്ലാതെ മികച്ചതാവില്ലെന്ന് മാർക്ക് ടെയ്‌ലർ

Photo :AFP
- Advertisement -

ഈ വർഷം അവസാനം നടക്കേണ്ട ഓസ്ട്രേലിയ – ഇന്ത്യ ബോക്സിങ് ടെസ്റ്റ് കാണികൾ ഇല്ലാതെ മികച്ചതാവില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്‌ലർ. ബോക്സിങ് ഡേ പോലെയുള്ള ഒരു വലിയ മത്സരം കാണികൾ ഇല്ലാതെ നടത്തരുതെന്നും അത് മറ്റൊരു സമയത്തേക്ക് മാറ്റണമെന്നും മാർക്ക് ടെയ്‌ലർ പറഞ്ഞു. വിക്ടോറിയയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മറ്റൊരു സ്റ്റേഡിയത്തിലേക്ക് മത്സരം മാറ്റണമെന്നും മാർക്ക് ടെയ്‌ലർ ആവശ്യപ്പെട്ടു.

പെർത്തിലെ ഓപ്റ്റസ് സ്റ്റേഡിയത്തിൽ വെച്ചോ അഡ്‌ലൈഡ് ഓവലിൽ വെച്ചോ മത്സരം നടത്താമെന്നും മാർക്ക് ടെയ്‌ലർ പറഞ്ഞു. നിലവിൽ എം.സി.ജിയിൽ മത്സരം നടത്തുകയാണെങ്കിൽ 10,000 മുതൽ 20,000 ആൾക്കാരെ ഉൾക്കൊള്ളിക്കാൻ മാത്രമേ കഴിയു എന്നും ഇത്തരത്തിലുള്ള ഒരു പ്രധാന ടെസ്റ്റ് മത്സരം കുറഞ്ഞ കാണികളെ ഉൾപ്പെടുത്തി നടത്തുന്നത് ശരിയല്ലെന്നും ടെയ്‌ലർ പറഞ്ഞു.

Advertisement