ചെൽസിയുടെ ഇറ്റാലിയൻ യുവതാരത്തെ ടീമിൽ എത്തിച്ചു ലെസ്റ്റർ സിറ്റി

Wasim Akram

Picsart 23 08 16 01 14 33 930
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയുടെ 20 കാരനായ ഇറ്റാലിയൻ യുവതാരം സെസാർ കസാഡീയെയെ ലോണിൽ ടീമിൽ എത്തിച്ചു ഈ വർഷം ചാമ്പ്യൻഷിപ്പിലേക്ക് തരം താഴ്ത്തപ്പെട്ട ലെസ്റ്റർ സിറ്റി. 2003 ൽ ജനിച്ച ഇറ്റാലിയൻ താരത്തെ 2022 ഫെബ്രുവരിയിൽ ഇന്റർ മിലാനിൽ നിന്നാണ് ചെൽസി വമ്പൻ തുക നൽകി ടീമിൽ എത്തിച്ചത്. ഈ സീസൺ ലോണിന് ശേഷം താരം അടുത്ത വർഷം ചെൽസിയിലേക്ക് മടങ്ങും.

ചെൽസി

കഴിഞ്ഞ സീസണിൽ റെഡിങിൽ ലോണിൽ കളിച്ച താരത്തെ ഈ സീസണിൽ ലെസ്റ്ററിലേക്ക് ചെൽസി ലോണിൽ അയക്കുക ആയിരുന്നു. ലെസ്റ്റർ പരിശീലകനായി ഇറ്റലിക്കാരനായ എൻസോ മരെസ്കയുടെ സാന്നിധ്യം ആണ് ലെസ്റ്റർ തിരഞ്ഞെടുക്കാൻ കസാഡീയെയെ പ്രേരിപ്പിച്ച ഘടകം. ഈ വർഷം നടന്ന അണ്ടർ 20 ലോകകപ്പിൽ മികച്ച താരമായി ഗോൾഡൻ ബോളും 7 ഗോളുകൾ നേടി ഗോൾഡൻ ബൂട്ടും നേടിയ മധ്യനിര താരം ഭാവി വാഗ്ദാനം ആയാണ് അറിയപ്പെടുന്നത്.