കാലാവസ്ഥ പ്രതികൂലം, കേരള വനിതാ ലീഗ് ആരംഭിക്കുന്നത് വൈകും | Kerala Womens League

Newsroom

Img 20220804 131852
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള വനിതാ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്നത് വൈകും എന്ന് കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം കേരള വനിതാ ലീഗ് ഫിക്സ്ചറുകൾ പ്രഖ്യാപിക്കാൻ ഒരുന്ന കെ എഫ് എ സംസ്ഥാനത്തെ കാലാവസ്ഥ മോശമായാതിനാൽ കുറച്ച് കൂടെ കാത്തിരുന്ന് ലീഗ് തുടങ്ങാം എന്ന് തീരുമാനിച്ചു. ഇപ്പോൾ സുരക്ഷ ആണ് പ്രധാനം എന്നും കാര്യങ്ങൾ മെച്ചപ്പെട്ടാൽ ലീഗ് ആരംഭിക്കും എന്നും കെ എഫ് എ പറഞ്ഞു.

കേരള വനിതാ ലീഗ് ഫിക്സ്ചർ അടുത്ത ആഴ്ച പ്രഖ്യാപിക്കാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും കെ എഫ് എ അറിയിച്ചു. ഇത്തവണത്തെ കേരള വനിതാ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് അടക്കം പങ്കെടുക്കുണ്ട്. കഴിഞ്ഞ വനിതാ ലീഗിൽ ഗോകുലം കേരള ആയിരുന്നു ചാമ്പ്യന്മാരായത്.

Story Highlights: The Ramco Kerala Women’s League has been postponed.

#RamcoKWL #KeralaRain #KeralaFootball