സിറ്റിക്ക് ചെൽസിയുടെ പ്രഹരം, ജോർജിഞ്ഞോ ചെൽസിയിൽ

- Advertisement -

സിറ്റി ഉറപ്പിച്ച താരത്തെ ഹൈജാക്ക് ചെയ്ത് ചെൽസി. സിറ്റി ഉറപ്പിച്ച ജോർജിഞ്ഞോയെ  അവസാന മണിക്കൂറുകളിൽ രംഗ പ്രവേശനം ചെയ്ത് ചെൽസി സ്വന്തമാക്കി. നാപോളിയുടെ മുൻ പരിശീലകൻ മൗറീസിയോ സാരിയെ ചെൽസിയിൽ എത്തിക്കുന്ന കരാറിന് ഒപ്പമാണ് ചെൽസി നാപോളി മധ്യനിര താരമായ  ജോർജിഞ്ഞോയെ ടീമിൽ എത്തിക്കുന്നത്.

57 മില്യൺ പൗണ്ടോളം നൽകിയാണ് താരത്തെ ചെൽസി സ്വന്തമാക്കിയത്. 44 മില്യൺ പൗണ്ടിനാണ് സിറ്റി നാപോളിയുമായി ധാരണയിൽ എത്തിയത്. പക്ഷെ ഡീൽ നീണ്ടതോടെ നാപോളിയിൽ സാരിക്ക് കീഴിൽ കളിച്ച താരത്തെ സ്വന്തമാക്കാൻ ചെൽസി പണം എറിഞ്ഞതോടെ സിറ്റിക്ക് പിൻവാങ്ങേണ്ടി വന്നു. പെപ്പ് ഗാർഡിയോളയുടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ പ്രധാന ലക്ഷ്യമായിരുന്നു ജോർജിഞ്ഞോ.

26 വയസുകാരനായ താരം സാരിക്ക് കീഴിൽ കളിച്ചതോടെയാണ് ശ്രദ്ധ ആകർഷിച്ചത്. 2016 മുതൽ ഇറ്റലി ദേശീയ ടീം അംഗം കൂടിയാണ് താരം. ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ ചലനം ഇല്ലാതെ നിന്ന ചെൽസി വരും നാളുകളിൽ കൂടുതൽ താരങ്ങളെ ടീമിൽ എത്തിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement