ട്രെൻഡ് തുടരുന്നു, പ്രീമിയർ ലീഗ് നേടിയാൽ തൊട്ടടുത്ത വർഷം മാനേജർ പുറത്ത്

Roshan

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ ദിവസമാണ് ചെൽസിയുടെ മാനേജർ ആയിരുന്ന കോണ്ടേയെ പുറത്താക്കിയത്. കോണ്ടേയെ പുറത്താക്കിയതോടെ പ്രീമിയർ ലീഗിൽ ചരിത്രം ആവർത്തിക്കുകയും ചെയ്തു. കഴിഞ്ഞ 8 സീസണുകളിൽ 6 തവണയും പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ടീമിന്റെ മാനേജർ തൊട്ടടുത്ത സീസണിലോ അല്ലെങ്കിൽ സമ്മറിലോ ത്തിൽ പുറത്തായിട്ടുണ്ട്. അതിൽ മൂന്ന് തവണയും മാനേജർമാർ ചെൽസിയിൽ നിന്നായിരുന്നു. പ്രീമിയർ ലീഗ് ജയിച്ച ശേഷം ഒന്നിലധികം സീസൺ നിന്നത് ഇതിഹാസ മാനേജർ അലക്സ് ഫെർഗുസണും സിറ്റിയുടെ മാനേജർ ആയിരുന്ന മാനുവൽ പെല്ലെഗ്രിനിയും മാത്രമാണ്.

2009-10 സീസണിൽ ചാമ്പ്യന്മാരായപ്പോൾ ആഞ്ചെലോട്ടി ആയിരുന്നു മാനേജർ, തൊട്ടടുത്ത സീസണിൽ ചെൽസി അദ്ദേഹത്തെ പുറത്താക്കി. 2010-11ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് വിജയികളായി, അടുത്ത സീസണിൽ കിരീടം സിറ്റിക്ക് കൈവിട്ടെങ്കിലും 2012-2013 സീസണിൽ വിജയികളായ ശേഷമാണ് അലക്സ് ഫെർഗുസൺ വിരമിച്ചു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പടിയിറങ്ങിയത്. 2013-14 സീസണിൽ കിരീടം നേടിയ പെല്ലെഗ്രിനി ഒരു സീസൺ കൂടെ സിറ്റിയെ പരിശീലിപ്പിച്ച ശേഷം ടീമിൽ നിന്നും പുറത്തു പോയി. 2014-15ൽ മൊറീൻഹോയുടെ കൂടെ ചെൽസി കിരീടം നേടിയപ്പോൾ തൊട്ടടുത്ത വർഷം ടീമിൽ നിന്നും പുറത്താക്കപ്പെട്ടു.

ചരിത്രം സൃഷ്ടിച്ചു റാനിയേരി ലെസ്റ്റർ സിറ്റിയെ ചാമ്പ്യന്മാരാക്കിയടിത് 2015 – 16 സീസണിൽ ആയിരന്നു. എന്നാൽ നിർഭാഗ്യം റാനിയേരിയേയും പിന്തുടർന്നു, മോശം പ്രകടനത്തെ തുടർന്ന് തൊട്ടടുത്ത വര്ഷം അദ്ദേഹവും പുറത്തേക്കുള്ള വഴി കണ്ടു.

ഇതാ വീണ്ടും ചെൽസി കോണ്ടേയെ പുറത്താക്കി ചരിത്രം നിലനിർത്തി, 2016-17 സീസണിൽ ചെൽസിയെ ചാമ്പ്യന്മാരാക്കി എങ്കിലും കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് കോണ്ടേക്ക് തിരിച്ചടിയായത്. കഴിഞ്ഞ സീസണിൽ സിറ്റിയെ ചാമ്പ്യന്മാരാക്കിയ ഗാർഡിയോളയുടെ വിധി എന്താവുമെന്നറിയാൻ കാത്തിരിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial