അൻഷിദ് ഖാൻ ഇനി കൊൽക്കത്തയിൽ വല കാക്കും

അൻഷിദ് ഖാൻ എന്ന് ഗോൾകീപ്പറെ സെവൻസ് കണ്ട ഫുട്ബോൾ പ്രേമികൾക്ക് നന്നായി അറിയുമായിരിക്കും. അതേ കഴിഞ്ഞ വർഷം റോയൽ ട്രാവൽസിന്റെയും അതിന് മുമ്പ് അൽ മദീനയുടെ വിജയ കുതിപ്പിലെ പ്രധാന ശക്തിയായിരുന്ന ആ ഗോൾകീപ്പർ ഇനി കൊൽക്കത്തയിൽ ഫുട്ബോൾ കളിക്കും. മുൻ ഐലീഗ് ക്ലബായ യുണൈറ്റഡ് സ്പോർട്സ് ക്ലബാണ് അൻഷിദ് ഖാനെ സ്വന്തമാക്കിയിരിക്കുന്നത്.

കൊൽക്കത്ത ഫുട്ബോൾ ലീഗിനായാണ് അൻഷിദിനെ ഇപ്പോൾ യുണൈറ്റഡ് സ്പോർട്സ് സൈൻ ചെയ്തിരിക്കുന്നത്. ക്വാർട്സ് എഫ് സിക്കായി കഴിഞ്ഞ കേരള പ്രീമിയർ ലീഗിൽ നടത്തിയ പ്രകടനമാണ് അൻഷിദിനെ ഇപ്പോൾ കൊൽക്കത്തയിൽ എത്തിച്ചിരിക്കുന്നത്. ക്വാർട്സിനെ കെ പി എൽ ഫൈനലിൽ വരെ എത്തിക്കാൻ അൻഷിദ് ഖാനായിരുന്നു. കാൾട്ൻ ചാപ്മന്റെ കീഴിൽ ക്വാർട്സിൽ കളിച്ച അൻഷിദ് ഇനി കൊൽക്കത്ത ഫുട്ബോൾ ലീഗിൽ വല കാക്കുന്നത് കാണാം.

കഴിഞ്ഞ ദിവസം ഗോകുലം എഫ് സി താരമായ ഷിഹാദ് നെല്ലിപ്പറമ്പനെയും യുണൈറ്റഡ് സ്പോർട്സ് സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial