മാറ്റിപും ഈ സീസണിൽ കളിക്കില്ല, ലിവർപൂളിന്റെ കഷ്ടകാലം

P2020 12 27 Liverpool Wba 66

വാൻ ഡൈകിനും ഗോമസിനും പിറകെ മാറ്റിപും ദീർഘകാലത്തേക്ക് പുറത്തായിരിക്കുകയാണ്. ലിവർപൂളിന്റെ ഒരു സെന്റർ ബാക്ക് കൂടെ ഈ സീസണിൽ ഇനി കളിക്കില്ല. മാറ്റിപിന് ആങ്കിൾ ലിഗമന്റ് ഇഞ്ച്വറി ആണ് സംഭവിച്ചിരിക്കുന്നത്. താരം ഈ സീസണിൽ ഉണ്ടാകില്ല എന്ന് ക്ലബ് തന്നെ അറിയിച്ചു. സീസൺ തുടക്കം മുതൽ പരിക്ക് കാരണം മാറ്റിപ് കഷ്ടപ്പെടുന്നുണ്ടായിരുന്നു.

മാറ്റിപിന്റെ പരിക്ക് ആണ് രണ്ട് സെന്റർ ബാക്കുകളെ പെട്ടെന്ന് ലിവർപൂൾ സൈൻ ചെയ്യാൻ കാരണം. ബെൻ ഡേവിസിനെയും കബാകിനെയും ലിവർപൂൾ സൈൻ ചെയ്തിരുന്നു. ഫബിനോ കൂടെ പരിക്കായി പുറത്തിരിക്കുന്നു എന്നതിനാൽ ഈ ആഴ്ച തന്നെ ലിവർപൂളിന്റെ പുതിയ സെന്റർ ബാക്കുകൾ കളത്തിൽ ഇറങ്ങും.

Previous articleഅമേരിക്കൻ യുവതാരം ബ്രയാൻ റൈനോൾഡ്സ് റോമയിൽ
Next articleറഫറിയിങ്ങിനെ കുറിച്ച് സംസാരിക്കാൻ ഇല്ല എന്ന് കിബു വികൂന