റയൽ വിട്ട് ബ്രാഹിം ഡയസ് എ സി മിലാനിൽ

- Advertisement -

റയൽ മാഡ്രിഡിന്റെ യുവതാരം ബ്രാഹിം ഡിയസിനെ എ സി മിലാൻ ഇന്ന് സ്വന്തമാക്കും. താരം മെഡിക്കൽ പൂർത്തിയാക്കി എ സി മിലാന്റെ ഭാഗമായിരിക്കുകയാണ്. 21കാരനായ താരത്തെ ആദ്യം ലോണടിസ്ഥാനത്തിൽ ആണ് എ സി മിലാൻ സ്വന്തമാക്കുന്നത്. ഒരു വർഷത്തെ ലോണിന് ശേഷം റയൽ മാഡ്രിഡിൽ നിന്ന് സ്ഥിര കരാറിൽ ബ്രാഹിമിനെ സ്വന്തമാക്കാനും മിലാൻ ഉദ്ദേശിക്കുന്നുണ്ട്. 18 മില്യണാകും സ്ഥിര കരാർ ഒപ്പുവെക്കുന്ന സമയത്ത് മിലാൻ നൽകേണ്ടി വരിക.

രണ്ട് സീസൺ മുമ്പ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നായിരുന്നു ബ്രാഹിം റയൽ മാഡ്രിഡിൽ എത്തിയത്. സിദാന്റെ കീഴിൽ യുവതാരത്തിന് അധികം അവസരം ലഭിച്ചിട്ടില്ല. സ്പാനിഷ് ക്ലബായ മലാഗയുടെ അക്കാദമിയിലൂടെ വളന്നു വന്ന താരമാണ് ബ്രാഹിം. ഇതിനകം തന്നെ സ്പാനിഷ് അണ്ടർ 19, അണ്ടർ 21 ടീമുകളിൽ കളിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

Advertisement