മൗറീനോയ്ക്ക് മറുപടിയുമായി ബ്രൂണൊ ഫെർണാണ്ടസ്

- Advertisement -

പെനാൾട്ടി നന്നായി അടിക്കുക മാത്രമേ ബ്രൂണൊ ഫെർണാണ്ടസ് ചെയ്യുന്നുള്ളൂ എന്ന് ജോസെ മൗറീനോ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസ് രംഗത്ത്. താൻ മൗറീനീയുടെ വാക്കുകളെ പോസിറ്റീവ് ആയി മാത്രമെ എടുക്കുന്നുള്ളൂ എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. അദ്ദേഹം പറഞ്ഞത് താൻ നന്നായി പെനാൽറ്റി എടുക്കുന്നുണ്ട് എന്നാണ്. അതിൽ എനിക്ക് അഭിമാനം ഉണ്ട്. ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ശേഷം ഒരു പെനാൾട്ടി പോലും നഷാപ്പെടുത്തിയിട്ടില്ല. അത് തുടരാൻ ആകട്ടെ എന്നാണ് താൻ ആഗ്രഹിക്കുന്നത്. പെനാൾട്ടി വലയിൽ അടിച്ച് കയറ്റേണ്ടത് തന്നെ ആണല്ലോ എന്നും ബ്രൂണൊ ഫെർണാണ്ടസ് പറയുന്നു. ആൾക്കാർ താൻ പെനാൾട്ടി അടിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് പറയാറുണ്ട്. എന്നാൽ നിങ്ങൾ നോക്കുക ആണെങ്കിൽ ഡി ബ്രുയിൻ കഴിഞ്ഞാൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവന ചെയ്ത മധ്യനിര താരം താൻ ആണ്. പെനാൾട്ടി ഉൾപ്പെടാതെയാണ് ഈ കണക്ക് എന്നും ബ്രൂണൊ ഫെർണാണ്ടസ് ഓർമ്മിപ്പിച്ചു.

Advertisement