ബ്രാഹിം വീണ്ടും മിലാനിൽ എത്തി

20210720 003435

റയൽ മാഡ്രിഡിന്റെ യുവതാരം ബ്രാഹിം ഡിയസിനെ എ സി മിലാൻ തിരികെയെത്തിച്ചു. താരം രണ്ടു വർഷം കൂടെ ലോണിൽ മിലാനിൽ കളിക്കാൻ വേണ്ടി എത്തിയിരിക്കുകയാണ്. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തി. ഈ കഴിഞ്ഞ സീസണിൽ മിലാനിൽ ലോണിൽ കളിച്ച താരം പിയോളിക്ക് കീഴിൽ 27 മത്സരങ്ങളോളം കളിച്ചിരുന്നു. നാലു ഗോളുകളും നാലു അസിസ്റ്റും നേടാനും യുവ താരത്തിനായിരുന്നു.

മിലാന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കാനും അദ്ദേഹത്തിനായി. രണ്ടു വർഷത്തെ ലോൺ കഴിഞ്ഞാൽ 20 മില്യൺ നൽകി മിലാന് ബ്രഹിമിനെ സ്വന്തമാക്കാൻ ആകും.

22കാരനായ താരം മൂന്ന് സീസൺ മുമ്പ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നായിരുന്നു റയൽ മാഡ്രിഡിൽ എത്തിയത്. സ്പാനിഷ് ക്ലബായ മലാഗയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ബ്രാഹിം. ഇതിനകം തന്നെ സ്പാനിഷ് അണ്ടർ 19, അണ്ടർ 21 ടീമുകളിൽ കളിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

Previous articleകോവിഡ് സ്ഥിരീകരിച്ചു, കൊക്കോ ഗോഫ് ഒളിമ്പിക്‌സിനു ഇല്ല! കോവിഡ് ടോക്കിയോയിൽ വില്ലൻ ആവുമോ?
Next articleനോർ‌വിച്ച് സിറ്റി ക്യാപ്റ്റൻ ഗ്രാന്റ് ഹാൻലിക്ക് നാലു വർഷത്തെ പുതിയ കരാർ