കോവിഡ് സ്ഥിരീകരിച്ചു, കൊക്കോ ഗോഫ് ഒളിമ്പിക്‌സിനു ഇല്ല! കോവിഡ് ടോക്കിയോയിൽ വില്ലൻ ആവുമോ?

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഒളിമ്പിക്‌സിൽ പ്രമുഖ ടെന്നീസ് താരങ്ങളുടെ പിന്മാറൽ തുടർക്കഥ ആവുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇറ്റാലിയൻ ഒന്നാം നമ്പർ താരവും വിംബിൾഡൺ ഫൈനലിസ്റ്റും ആയ മറ്റെയോ ബരെറ്റിനി പരിക്കിനെ പിന്മാറിയതിനു പിറകെ കോവിഡ് സ്ഥിരീകരിച്ച അമേരിക്കൻ യുവ സൂപ്പർ സ്റ്റാർ കൊക്കോ ഗോഫും ടോക്കിയോ ഒളിമ്പിക്‌സിൽ നിന്നു പിന്മാറി. ഒളിമ്പിക്സ് തുടങ്ങാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ആണ് ഗോഫിന്റെ പിന്മാറ്റം. തന്റെ പിന്മാറ്റത്തിൽ കടുത്ത നിരാശ സാമൂഹിക മാധ്യമത്തിൽ രേഖപ്പെടുത്തിയ 17 കാരിയായ ഗോഫ് തന്റെ എന്നത്തേയും സ്വപ്നം ആയ ഒളിമ്പിക്സ് കളിക്കുക എന്നത് താൻ ഭാവിയിൽ പൂർത്തിയാക്കും എന്ന പ്രത്യാശയും പങ്ക് വച്ചു.

സിംഗിൾസിലും വനിത ഡബിൾസിലും ആയിരുന്നു ഗോഫ് അമേരിക്കയെ പ്രതിനിധീകരിക്കേണ്ടത്. റോജർ ഫെഡറർ, റാഫേൽ നദാൽ, സെറീന വില്യംസ്, സിമോണ ഹാലപ്പ്, ഡൊമിനിക് തീം തുടങ്ങി നിരവധി പ്രമുഖ ടെന്നീസ് താരങ്ങൾ ഒളിമ്പിക്‌സിൽ നിന്നു ഇതിനകം പിന്മാറിയിരുന്നു. അതേസമയം കോവിഡ് ഒളിമ്പിക്‌സിനു കടുത്ത ഭീഷണി ആവുകയാണ്. ചില അത്ലറ്റുകൾക്ക് ഒളിമ്പിക് ഗ്രാമത്തിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം കോവിഡ് ആളുകളും ആയ പല ഒളിമ്പിക് ടീമുകളും ക്വാറന്റീനിലും ആണ്. ഇതൊക്കെ ടോക്കിയോ ഒളിമ്പിക്‌സിനെ എങ്ങനെ ബാധിക്കും എന്നു കണ്ടറിയാം.