അർജന്റീന യുവതാരം ബാർകോയെ ബ്രൈറ്റൺ സ്വന്തമാക്കി

Newsroom

Picsart 24 01 12 10 53 01 152
Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീന യുവതാരം വാലന്റൈൻ ബാർകോയെ പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ സ്വന്തമാക്കി.10 മില്യൺ ഡോളർ (7.8 മില്യൺ പൗണ്ട്) റിലീസ് ക്ലോസ് നൽകിയാണ് ബ്രൈറ്റൺ താരത്തെ ഇംഗ്ലണ്ടിലേക്ക് എത്തിക്കുന്നത്. ബോക ജൂനിയേഴ്സിന് ഇതിനകം ട്രാൻസ്ഫർ തുക ബ്രൈറ്റൺ നൽകി കഴിഞ്ഞതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

അർജന്റീന 24 01 12 10 53 16 401

ലെഫ്റ്റ് ബാക്ക് ആയും വിംഗർ ആയും കളിക്കാൻ കഴിയുന്ന 19 കാരനെ മാസങ്ങളോളമായി ബ്രൈറ്റൺ സ്കൗട്ട് ചെയ്യുന്നുണ്ട്‌. ബാർകോ നിലവിൽ അർജന്റീന അണ്ടർ 23 ടീമിനൊപ്പം ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിനായി തയ്യാറെടുക്കുനകയാണ്. അർജന്റീന ക്യാമ്പ് വിട്ടാൽ താരം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും.

ബോകയ്ക്ക് വേണ്ടി 23 സീനിയർ മത്സരങ്ങൾ ബാർകോ ഇതുവരെ കളിച്ചിട്ടുണ്ട്. നാലര വർഷത്തെ കരാറിൽ അദ്ദേഹം ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരാറിൽ 12 മാസത്തെക്ക് കരാർ അവസാനം നീട്ടാനുള്ള ഓപ്‌ഷനുമുണ്ടാകും.