അഭിമാനം!!! ഇന്ത്യയുടെ സുമിത് നഗാൽ ഓസ്ട്രേലിയൻ ഓപ്പണ് യോഗ്യത നേടി

Newsroom

Picsart 24 01 12 12 15 39 646
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പൺ യോഗ്യതാ റൗണ്ടിലെ അവസാന മത്സരവും ഇന്ത്യൻ താരം സുമിത് നഗാൽ ഫൈനൽ ഡ്രോയിലേക്ക് മുന്നേറി. ഇന്ന് യോഗ്യത റൗണ്ടിലെ അവസാന പോരാട്ടത്തിൽ സുമിത് അലക്സ് മൊക്ലാനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു. 6-4 6-4 എന്നായിരുന്നു സ്കോർ. 2021ന് ശേഷം ആദ്യമായാണ് സുമിത് ഒരു ഗ്രാൻഡ്സ്ലാമിന്റെ മെയിൻ റൗണ്ടിൽ എത്തുന്നത്.

ഇന്ത്യ 24 01 11 11 16 38 604

ഇന്ത്യയുടെ നമ്പർ വൺ പുരുഷ താരമായ സുമിത് ഇന്നലെ നേരിട്ടുള്ള സെറ്റുകൾക്ക് എഡി വിന്ററിനെ തോൽപ്പിച്ചായിരുന്നു യോഗ്യത റൗണ്ടിന്റെ ഫൈനലിൽ എത്തിയത്. 6-3, 6-2 എന്നായിരുന്നു സ്കോർ. നേരത്തെ ആദ്യ യോഗ്യത പോരാട്ടത്തിൽ ഫ്രഞ്ച് താരം ബ്ലാങ്കനെക്സിനെയും സുമിത് തോൽപ്പിച്ചിരുന്നു. 6-3 7-5 എന്ന സ്‌കോറിനായിരുന്നു സുമിതിന്റെ ആ വിജയം.