ബാഴ്സലോണയുടെ ട്രിങ്കാവോക്ക് വേണ്ടി വലവിരിച്ച് സ്പോർട്ടിങ്

Img 20220605 222831

പോർച്ചുഗീസ് വിങ്ങർ ഫ്രാൻസിസ്കോ ട്രിങ്കാവോയെ ഈ തവണത്തെ താര കൈമാറ്റ വിപണിയിലെ തങ്ങളുടെ ആദ്യ ലക്ഷ്യമാക്കി സ്പോർട്ടിങ് ലിസ്ബൺ. കഴിഞ്ഞ സീസണിൽ ബാഴ്‌സയിൽ നിന്നും പ്രീമിയർ ലീഗിൽ വോൾവ്സിൽ ലോണടിസ്ഥാനത്തിൽ കളിച്ച താരത്തെ ഏതുവിധേനയും ടീമിൽ എത്തിക്കാൻ ആണ് പോർച്ചുഗീസ് വമ്പന്മാരുടെ തീരുമാനം.

2020ൽ എസ് സി ബ്രാഗയിൽ നിന്നും ബാഴ്‌സയിൽ എത്തിയ താരത്തിന് പ്രതീക്ഷിച്ച പോലെ തിളങ്ങാൻ ആയിരുന്നില്ല. വോൾവ്സിന് വേണ്ടി കഴിഞ്ഞ സീസണിൽ മുപ്പത് മത്സരങ്ങളിൽ ഇറങ്ങിയ താരം മൂന്ന് ഗോളുകൾ സ്വന്തമാക്കി.

ബ്രാഗയിലെ മുൻ കോച്ച് ആയിരുന്ന റൂബെൻ അമോരിമാണ് നിലവിൽ സ്പോർട്ടിങ്ങിന്റെ മാനേജർ ചുമതയിൽ ഉള്ളത് എന്നതും താരത്തിനെ സ്വാധിനിച്ചേക്കാവുന്ന ഘടകമാണ്.

Previous articleറോളണ്ട് ഗാറോസിൽ വീണ്ടും കപ്പുയർത്തി സ്പാനിഷ് വിശുദ്ധൻ
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്ന മാറ്റിച് ജോസെയുടെ റോമയിലേക്ക്