മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്ന മാറ്റിച് ജോസെയുടെ റോമയിലേക്ക്

20220415 163639

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തീരുമാനിച്ച മാറ്റിച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറീനോ പരിശീലിപ്പിക്കുന്ന റോമയിലേക്ക് പോകുന്നു. റോമയുമായി മാറ്റിച് കരാർ ധാരണയിൽ എത്തിയിരിക്കുകയാണ്. ഉടൻ തന്നെ താരം റോമയിൽ കരാർ ഒപ്പുവെക്കും. ജോസെയുടെ വിശ്വസ്ത കളിക്കാരിൽ ഒരാളാണ് മാറ്റിച്.

മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഫ്രീ ഏജന്റായാകും റോമയിലേക്ക് പോകുന്നത്‌‌ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മിഡ്ഫീൽഡിൽ നിന്ന് പോൾ പോഗ്ബയും ക്ലബ് വിടാൻ തീരുമാനിച്ചിരുന്നു‌. അവസാന അഞ്ചു വർഷമായി മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ചെൽസിയിൽ നിന്നാണ് മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. ഇതുവരെ യുണൈറ്റഡിന് വേണ്ടി 150ൽ അധികം മത്സരങ്ങൾ മാറ്റിച് കളിച്ചിട്ടുണ്ട്

Previous articleബാഴ്സലോണയുടെ ട്രിങ്കാവോക്ക് വേണ്ടി വലവിരിച്ച് സ്പോർട്ടിങ്
Next articleഉക്രൈനു കണ്ണീർ! 64 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു ഉക്രൈനെ വീഴ്ത്തി വെയിൽസ് ലോകകപ്പിന്