അവസാനം ഒരു സ്ട്രൈക്കർ ബാഴ്സലോണയിലേക്ക് എത്തുന്നു

- Advertisement -

സുവാരസിന്റെ പരിക്കോടെ സ്ട്രൈക്കറില്ലാതെ കഷ്ടപ്പെടുന്ന ബാഴ്സലോണ അവസാനം പരിഹാരം കണ്ടെത്തുന്നു. ലാലിഗയോട് പ്രത്യേക അനുമതി വാങ്ങിയ ബാഴ്സലോണ പുതിയ സൈനിംഗിന് അടുത്ത് എത്തിയിരിക്കുകയാണ്. ലെഗനെസ് സ്ട്രൈക്കർ ആയ ബ്രെത് വൈറ്റാണ് ബാഴ്സലോണയിലേക്ക് എത്തുക. 28കാരനായ താരത്തിനു വേണ്ടി ബാഴ്സലോണ സമീപിച്ചതായി ലെഗനെസ് വ്യക്തമാക്കിയിട്ടുണ്ട്.

18 മില്യണോളമാകും ബാഴ്സലോണ 28കാരനായ ബ്രെത് വൈറ്റിനു വേണ്ടി ചിലവഴിക്കുക. താരത്തിന്റെ സൈനിംഗ് ഇന്നോ നാളെയോ ആയി ബാഴ്സലോണ പൂർത്തിയാക്കും. സുവാരസും ഡെംബലെയും ഈ സീസണിൽ കളിച്ചേക്കില്ല എന്ന ഭീതി കാരണമാണ് ബാഴ്സലോണ പുതിയ സൈനിംഗിന് അനുവദിക്കണം എന്ന് പറഞ്ഞ് ലാലിഗയെ സമീപിച്ചത്. ഡെന്മാർക്ക് താരമായ ബ്രെത് വൈറ്റിനെ താൽക്കാലിക പരിഹാരമായാണ് ബാഴ്സലോണ സൈൻ ചെയ്യുന്നത്. ലെഗനെസിനു വേണ്ടി ഈ സീസണിൽ 24 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളാണ് ബ്രെത് വൈറ്റ് നേടിയിട്ടുള്ളത്.

Advertisement