ചേതേശ്വർ പൂജാര ഇംഗ്ലീഷ് കൗണ്ടിയിൽ

- Advertisement -

ഇന്ത്യൻ ടെസ്റ്റ് സ്‌പെഷലിസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര ഈ സീസണിൽ കൗണ്ടിയിൽ കളിക്കും. കൗണ്ടി ടീമായ ഗ്ലുക്കോസ്റ്റർഷെയർ ആണ് പുജാരയെ സ്വന്തമാക്കിയത്. 2005ന് ശേഷം ആദ്യമായാണ് ഗ്ലുക്കോസ്റ്റർഷെയർ കൗണ്ടിയിലെ ഒന്നാം ഡിവിഷനിൽ കളിക്കാൻ യോഗ്യത നേടിയത്. ഇന്ത്യൻ ടീമിൽ ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയത് മുതൽ ഇന്ത്യൻ ടീമിലെ സുപ്രധാന താരമാണ് പൂജാര. നിലവിൽ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഏഴാം സ്ഥാനത്താണ് പൂജാര.

കൗണ്ടി ചാമ്പ്യൻഷിപ്പിലെ ആദ്യ ആറ് മത്സരങ്ങൾക്കാവും പൂജാര ഗ്ലുക്കോസ്റ്റർഷെയറിന് വേണ്ടി കളിക്കുക. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമിലും അംഗമല്ലാത്തതുകൊണ്ടാണ് പൂജാരക്ക് ഇംഗ്ലീഷ് കൗണ്ടിയിൽ കളിക്കാൻ അവസരം ലഭിച്ചത്. ഏപ്രിൽ 12ന് യോർക്ഷെയറിനെതിരെയാണ് ഗ്ലുക്കോസ്റ്റർഷെയറിന്റെ ആദ്യ മത്സരം. 1995ൽ ജവഗൽ ശ്രീനാഥ് ഗ്ലുക്കോസ്റ്റർഷെയറിന് വേണ്ടി കളിച്ചതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഗ്ലുക്കോസ്റ്റർഷെയറിന് വേണ്ടി കളിക്കുന്നത്. നേരത്തെ പൂജാര ഡെർബിഷെയർ, നോട്ടിങ്ഹാംഷെയർ, യോർക്ഷെയർ എന്നീ കൗണ്ടി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

Advertisement