2022 വനിതാ ഏഷ്യൻ കപ്പിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2022ലെ വനിതാ ഏഷ്യൻ കപ്പിന് ഇന്ത്യ ആതിഥ്യം വഹിച്ചേക്കും. ഇന്ത്യയ്ക്ക് അവസരം നൽകാം എ എഫ് സി തീരുമാനിച്ചതായാണ് വിവരങ്ങൾ. നേരത്തെ തന്നെ ഇന്ത്യ ഏഷ്യാ കപ്പിന് ആതിഥ്യം വഹിക്കാൻ തയ്യാറാണ് എന്ന് എ എഫ് സിയെ അറിയിച്ചിരുന്നു. എന്നാൽ ഒരൊറ്റ നഗരത്തിൽ നടത്താൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം. മുംബൈയിൽ മൂന്ന് ഗ്രൗണ്ടുകളിലായി നടത്താൻ ആയിരുന്നു ഇന്ത്യയുടെ ശ്രമം.

എന്നാൽ മുംബൈ ഫുട്ബോൾ അരീനയിൽ മത്സരം നടത്താൻ ആകില്ല എന്ന് പരിശോധനയ്ക്ക് ശേഷം എ എഫ് സി വ്യക്തമാക്കി. തുടർന്ന മൂൻ നഗരങ്ങളിലായി ടൂർണമെന്റ് നടത്താം എന്നാണ് ഇന്ത്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അഹമ്മദബാദിലെ ട്രാൻസ് സ്റ്റേഡിയ , മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയം, ഗോവയിലെ ഫതോർഡ് സ്റ്റേഡിയം എന്നിവയാകും ടൂർണമെന്റിന് വേദിയാവുക. ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് ഏഷ്യൻ കപ്പ് യോഗ്യതയും ഇതോടെ ലഭിക്കും.