മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സൈനിംഗ് പൂർത്തിയാക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത ഒരു യുവതാരം ആണ് ക്ലബിലേക്ക് എത്തുന്നത്. ഇറ്റാലിയൻ ക്ലബായ അറ്റലാന്റയുടെ യുവതാരം അമദ് ട്രയോരെയാണ് മാഞ്ചസ്റ്ററിലേക്ക് വരുന്നത്. 30 മില്യണോളം ആകും താരത്തിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകുക. 18കാരനായ താരം അറ്റലാന്റ അക്കാദമിയിലെ ഏറ്റവും മികച്ച താരമാണ്.
അറ്റലാന്റയുടെ സീനിയർ താരങ്ങൾ ട്രയോരെയെ മെസ്സിയുമായൊക്കെ ഉപമിച്ചിരുന്നു. സീരി എയിൽ ആകെ 25 മിനുട്ട് മാത്രമേ ട്രയോരെ കളിച്ചിട്ടുള്ളൂ. ആ 25 മിനുട്ടിനിടയിൽ ഒരു ഗോൾ നേടാൻ താരത്തിനായിരുന്നു. നേരത്തെ പാർമ ട്രയോരെയെ സൈൻ ചെയ്യാൻ നോക്കിയിരുന്നു എങ്കിലും ആ ട്രാൻസ്ഫർ പകുതിക്ക് നിന്നിരുന്നു. തുടർന്നാണ് യുണൈറ്റഡ് അവസാന നിമിഷം താരത്തിനായി രംഗത്ത് വന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സ്വന്തമാക്കും എന്ന് ഉറപ്പാണെങ്കിലും ജനുവരി ആയേക്കും ട്രയോരെ യുണൈറ്റഡിനായി കളിക്കാൻ. താരത്തിന് വർക്ക് പെർമിറ്റ് കിട്ടാൻ സമയം എടുക്കും എന്നതാണ് താരത്തിന് തടസ്സം. എന്തായാലും സൈനിംഗ് വാർത്ത ഉടൻ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും.