കോഹ്‍ലിയ്ക്കും കൂട്ടര്‍ക്കുമെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് അണിയുക പുതിയ ജഴ്സി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഏറ്റവും വര്‍ണ്ണാഭമായ ജഴ്സിയിലാവും ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മത്സരത്തിനിറങ്ങുവാനെത്തുക. ജെഎസ്ഡബ്ല്യു പെയിന്റ്സുമായുള്ള പാര്‍ട്ണര്‍ഷിപ്പിന്റെ സൂചനയായാണ് ഈ ജഴ്സി അണിഞ്ഞ് ടീം ഇന്നത്തെ മത്സരത്തിനിറങ്ങുക. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഡല്‍ഹിയുടെ സ്ഥാനമെങ്കില്‍ തൊട്ടു പുറകിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.

ഐപിഎലിലെ ഏറ്റവും വര്‍ണ്ണാഭമായ ജഴ്സിയാണ് തങ്ങളിന്ന് അണിയുന്നതെന്നാണ് ഡല്‍ഹി തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.