ഡര്‍ഹം കരാര്‍ വേണ്ടെന്ന് വെച്ച് സ്കോട്ട് സ്റ്റീല്‍ ലെസ്റ്റര്‍ഷയറിലേക്ക്

Sports Correspondent

21 വയസ്സുകാരന്‍ സ്കോട്ട് സ്റ്റീലുമായി കരാറിലെത്തി ഇംഗ്ലീഷ് കൗണ്ടിയായ ലെസ്റ്റര്‍ഷയര്‍. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരവുമായി കൗണ്ടി എത്തിയിരിക്കുന്നത്. ഡര്‍ഹം താരത്തിന് കരാര്‍ പുതുക്കി നല്‍കുവാന്‍ തയ്യാറായിരുന്നുവെങ്കിലും സ്കോട്ട് അത് വേണ്ടെന്ന് വെച്ചാണ് പുതിയ കരാറിലെത്തിയത്.

2019ല്‍ 369 റണ്‍സ് ഡര്‍ഹമിനായി ടി20 ബ്ലാസ്റ്റില്‍ നേടിയ താരത്തിന് 2020 അത്ര മികച്ചതായിരുന്നില്ലെങ്കിലും കരാര്‍ പുതുക്കുവാന്‍ കൗണ്ടി സന്നദ്ധരായിരുന്നു. സ്കോട്ട് ഡര്‍ഹമ്മില്‍ നിന്ന് വിട വാങ്ങുന്നത് നിരാശാജനകമായ കാര്യമാണെന്നും തങ്ങളുടെ കരാര്‍ താരത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമല്ലാതിരുന്നതിനാല്‍ താരം ലെസ്റ്ററുമായി മൂന്ന് വര്‍ഷത്തെ കരാറിലെത്തുകയായിരുന്നുവെന്നാണ് ഡര്‍ഹം ക്രിക്കറ്റ് ഡയറക്ടര്‍ മാര്‍ക്കസ് നോര്‍ത്ത് വ്യക്തമാക്കിയത്.