പണമെറിയാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാർ, തിരികെ ഒന്നാമത് എത്തണം!!

ഈ വരുന്ന ട്രാൻഫർ വിൻഡോയിൽ വൻ തുക തന്നെ ചിലവഴിക്കാൻ മാഞ്ചസ്റ്റർ ഒരുക്കമാണെന്ന് സൂചന നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് സി ഇ ഒ വുഡ്വാഡ്. കഴിഞ്ഞ സീസണിൽ മൗറീനോയെ ട്രാൻസ്ഫർ മാർക്കറ്റിൽ പിന്തുണക്കാത്തതിന് വുഡ്വാർഡും ക്ലബും ഒരുപാട് വിമർശനങ്ങൾ കേട്ടിരുന്നു. എന്നാൽ ഇത്തവണ ഒലെയ്ക്ക് പൂർണ്ണ പിന്തുണ നൽകാനാണ് ക്ലബിന്റെ തീരുമാനം.

കഴിഞ്ഞ സീസൺ തങ്ങൾ ആഗ്രഹിച്ചതു പോലെ അല്ല അവസാനിച്ചത്. അതുകൊണ്ട് അടുത്ത സീസണിലേക്ക് ഒരുങ്ങേണ്ടതുണ്ട്. ടീമിനെ മികച്ചതാക്കാൻ ഒലെയ്ക്ക് വേണ്ട എല്ലാ പിന്തുണയും നൽകും. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ക്ലബാക്കി വീണ്ടും മാറ്റും. താരങ്ങൾ അർഹിക്കുന്നത് ക്ലബ് നൽകും എന്നും വുഡ്വാർഡ് ഇന്ന് പറഞ്ഞു.

എന്നാൽ വൻ താരങ്ങളെ ടീമിൽ എത്തിക്കണ്ട എന്നാണ് ഒലെയുടെ തീരിമാനം. ടീമിനു വേണ്ടി കളിക്കാൻ താല്പര്യമുള്ളവരെയാണ് താൻ ടീമിലേക്ക് കൊണ്ടുവരിക എന്ന് ഒലെ പറഞ്ഞിരുന്നു.