ചർച്ചിൽ ബ്രദേഴ്സിന്റെ പരിശീലകനായി മുൻ ഘാന ദേശീയ താരം

പുതിയ ഐലീഗ് സീസണായി ഒരുങ്ങുന്ന ചർച്ചിൽ ബ്രദേഴ്സ് പുതിയ പരിശീലകനെ നിയമിക്കുന്നു. മുൻ ഘാന ദേശീയ ടീം ഗോൾ കീപ്പർ ആയിരുന്ന എഡ്വാർഡ് അൻസയാണ് ചർച്ചിൽ ബ്രദേഴ്സിന്റെ പരിശീലകനായി എത്തുന്നത്. 1992ൽ ആഫ്രിക്കൻ നാഷൺസ് കപ്പ റണ്ണേഴ്സ് അപ്പായ ഘാന ടീമിലെ അംഗമായിരുന്നു ഇദ്ദേഹം. മുമ്പ് ചർച്ചിൽ ബ്രദേഴ്സിനായി കളിച്ചിട്ടുമുണ്ട്.

1999 മുതൽ 2004 വരെ അഞ്ചു വർഷം ചർച്ചിലിന്റെ ഗോൾ വല കാത്തു. 41ആം വയസ്സിൽ ചർച്ചിലിന് കളിച്ച് കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഇദ്ദേഹം വിരമിച്ചത്. 2006, 2010 ലോകകപ്പുകളിൽ ഘാന കളിക്കുമ്പോൾ അവരുടെ കോച്ചിങ് സ്റ്റാഫിൽ എഡ്വാർഡും ഉണ്ടായിരുന്നു. അടുത്ത മാസമാകും എഡ്വാർഡ് ചർച്ചിലിന്റെ ചുമതലയേറ്റെടുക്കുക.