വെൽബെക്കിനായി വാറ്റ്ഫോർഡ് രംഗത്ത്

- Advertisement -

ആഴ്സണൽ വിട്ട ഇംഗ്ലീഷ് ഫോർവേഡ് ഡാനി വെൽബെക്കിനായി പ്രീമിയർ ലീഗ് ക്ലബായ വാറ്റ്ഫോർഡ് രംഗത്ത്. ആഴ്സണലിലെ കരാർ പൂർത്തിയായതോടെ ക്ലബ് വിട്ട വെൽബെക്ക് ഇതുവരെ ഒരു ടീമിലും ചേർന്നിട്ടില്ല. ഫ്രീ ഏജന്റായ വെൽബെക്കിനെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുമ്പ് സ്വന്തമാക്കാനാണ് വാറ്റ്ഫോർഡ് ശ്രമിക്കുന്നത്.

ആഴ്സണലിനായും മാഞ്ചസ്റ്റർ യുണൈറ്റഡിനായും നിരവധി മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് വെൽബെക്ക്. മികച്ച ടാലന്റ് ആണെങ്കിലും പരിക്ക് കരിയറിൽ ഉടനീളം വെൽബെക്കിന് പ്രശ്നമായിരുന്നു‌. ഈ സീസണിൽ യൂറോപ്പ ലീഗ് യോഗ്യത ലക്ഷ്യമിടുന്ന വാറ്റ്ഫോർഡ് വെൽബെക്കുമായി അന്തിമഘട്ട ചർച്ചയിലാണ്.

Advertisement