ലെപ്സിഗിന്റെ ഡിഫൻഡർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത ലക്ഷ്യം

വാൻ ഡെ ബീകിന്റെ സൈനിംഗ് പൂർത്തിയാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത ലൽഷ്യത്തിലേക്ക് കടക്കുകയാണ്. ലെപ്സിഗിന്റെ യുവ സെന്റർബാക്ക് ദയോട് ഉപമെകാനോയ്ക്ക് വേണ്ടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ രംഗത്തുള്ളത്. ഉപമെകാനോയ്ക്ക് വേണ്ടി 37 മില്യൺ വാഗ്ദാനം ചെയ്തിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ. താരവും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ താല്പര്യപ്പെടുന്നു എന്നത് കൊണ്ട് ട്രാൻസ്ഫർ എളുപ്പത്തിൽ നടക്കും എന്ന് യുണൈറ്റഡ് കരുതുന്നു.

21കാരനു വേണ്ടി റയൽ മാഡ്രിഡ്, ബാഴ്സലോണ ഉൾപ്പെടെയുള്ള ക്ലബുകൾ രംഗത്ത് ഉണ്ട്. ഈ കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഉപമെകാനോ നടത്തിയ പ്രകടനം എല്ലാവരെയും ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ദിവസ പ്രഖ്യാപിച്ച ഫ്രാൻസ് ദേശീയ ടീമിലും ഉപമെകാനോയ്ക്ക് സ്ഥാനം ഉണ്ടായിരുന്നു. അവസാബ സീസണുകളിൽ ജർമ്മൻ ലീഗിൽ ലെപ്സിഗിനായി തകർപ്പൻ പ്രകടനം തന്നെ ദയോട് നടത്തിയിരുന്നു. .