റാകിറ്റിച് ബാഴ്സക്ക് പുറത്ത്, ഇനി സെവിയ്യയിൽ

- Advertisement -

ബാഴ്സലോണ മിഡ്ഫീൽഡർ ഇവാൻ റാകിറ്റിച് ബാഴ്സലോണ വിട്ട് സെവിയ്യയിൽ ചേർന്നു. ഇരു ക്ലബ്ബ്കളും ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെറും 1.5 മില്യൺ യൂറോയാണ് ബാഴ്സക്ക് സെവിയ്യ നൽകുക. 2 വർഷത്തെ കരാറാണ് താരം ക്ലബ്ബിന് ഒപ്പം ഒപ്പിട്ടത്. ഇത് ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്‌ഷനും സെവിയ്യക്ക് ഉണ്ട്.

32 വയസുകാരനായ താരം സെവിയ്യക്ക് ഒപ്പം 3 സീസൺ കളിച്ചിട്ടുണ്ട്. ബാഴ്സക്ക് ഒപ്പം 4 ല ലീഗയും, കോപ്പ ഡെൽ റെയും, ചാമ്പ്യൻസ് ലീഗും ക്ലബ്ബ് ലോകകപ്പും നേടിയിട്ടുണ്ട്. 2007 മുതൽ ക്രോയേഷൻ ദേശീയ ടീം അംഗമാണ്. ബാഴ്സ കരിയറിൽ അവസാന കാലത്ത് ടീമിൽ അവസരം തീർത്തും കുറഞ്ഞതോടെയാണ് താരം സെവിയ്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.

Advertisement